മലപ്പുറം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ അവധിക്കാലം പ്രമാണിച്ച് കുറഞ്ഞ ചെലവിൽ വിവിധ വിനോദസഞ്ചാര പാക്കേജുകൾ ഒരുക്കുന്നു. ഏപ്രിൽ മാസത്തിൽ മൂന്നാർ, ഊട്ടി, ഗവി, ഗോവ തുടങ്ങി 25-ഓളം യാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചില പാക്കേജുകളിൽ താമസവും ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം: അവധിക്കാലം കളറാക്കാന്‍ ഒരുങ്ങി മലപ്പുറം കെഎസ്ആര്‍ടിസി ചെലവില്‍ സുരക്ഷിത യാത്രയൊരുക്കി വ്യത്യസ്ത വിനോദസഞ്ചാര പാക്കേജുകളുമായി കെ.എസ്. ആര്‍.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെല്‍ നിങ്ങളെ കാത്തിരിക്കുന്നത്. കുറഞ്ഞ തുകയില്‍ താമസ വും ഭക്ഷണവുമടക്കമാണ് പാക്കേജുകളില്‍ ഒരുക്കി യിരിക്കുന്നത്. എന്നാല്‍, ചില യാത്രകളില്‍ ഭക്ഷ ണവും പ്രവേശന ചാര്‍ജുകളും യാത്രക്കാര്‍ വഹിക്കേണ്ടിവരും.
വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കാ യി 25 യാത്രകളാണ് ഏപ്രില്‍ മാസത്തില്‍ മലപ്പുറത്തുനിന്ന് പുറപ്പെടുന്നത്. ഏപ്രില്‍ നാല്, 11, 14 തീയതികളില്‍ രാവിലെ നാലിന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി തിരിച്ചുവരുന്ന രീതിയിലാണ് രണ്ടു ദിവസത്തെ മൂന്നാര്‍ യാത്ര. 1,680 രൂപയാണ് ചാ ര്‍ജ്. ഒരു നേരത്തെ ഭക്ഷണവും താമസവും ഉള്‍ പ്പെടുന്നതാണ് പാക്കേജ്.രണ്ടു ദിവസത്തെ ഗവി, കുമളി യാത്ര ഏപ്രില്‍ 24ന് രാത്രി എട്ടിന് പുറപ്പെടും. കമ്പം, രാമക്കല്‍ മേട്, തേക്കടി എന്നിവിടങ്ങളും സന്ദര്‍ശിച്ച് രണ്ടാം ദിവസം രാത്രി തിരിച്ചെത്തും.
രൂപ 5,400 ഏപ്രില്‍ അഞ്ച്, 19, 26 തീയതികളിലാണ് ഒരു ദിവസത്തെ ഊട്ടി യാത്ര. രാവിലെ അഞ്ചിന് മലപ്പുറത്തുനിന്ന് പുറപ്പെടും- 750 രൂപ. ഏപ്രില്‍ 5, 12 തീയതികളി ല്‍ പുറപ്പെടുന്ന ഒരു ദിവസത്തെ മലക്കപ്പാറ യാ ത്രയില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ സന്ദര്‍ശനവും ഉള്‍പ്പെടും- 920 രൂപ. ഗുണ കേവ് ഉള്‍പ്പെടെയുള്ള കൊടൈക്കനാല്‍ യാത്ര 11, 26 തീയതികളില്‍ രാ ത്രി എട്ടിന് പുറപ്പെടും -2280 രൂപ. 15, 22, 30 തീയ തികളിലാണ് ഇല്ലിക്കല്‍കല്ല്-മലങ്കര ഡാം യാത്ര.
രാവിലെ നാലിന് പുറപ്പെടുന്ന യാത്രയില്‍ ഇലവിഴാപൂഞ്ചിറയും ഉള്‍പ്പെടും -900 രൂപ.ഏപ്രില്‍ എട്ടിന് കക്കാടംപൊയില്‍, 11ന് പുത്തു ര്‍ സുവോളജിക്കല്‍ പാര്‍ക്ക്, 12ന് മട്ടാഞ്ചേരി, 14ന് ആലപ്പുഴ ഹൗസ് ബോട്ട്, 15ന് വയനാട്, 18ന് നെ ല്ലിയാമ്പതി, 23ന് സൈലന്റ്വാലി, 26ന് കൊച്ചി-ക ടമക്കുടി എന്നിവയാണ് ഏപ്രില്‍ മാസത്തെ മറ്റു യാത്രകള്‍. മൂന്നു ദിവസത്തെ ഗോവന്‍ യാത്ര മേ യ് 16ന് പുറപ്പെടും. അഗോഡ ബീച്ച്, വാഗത്തൂര്‍ ബീച്ച്, ഓള്‍ഡ് ഗോവ ചര്‍ച്ച്, പഞ്ചിം സിറ്റി തുടങ്ങിയവ സന്ദര്‍ശിച്ച് 19ന് മടങ്ങും. കുടുതല്‍ വിവരങ്ങ ള്‍ക്കും ബുക്കിങ്ങിനും 9400128856, 9188938531.


