ഭാര്യയുടെ പിതൃ സഹോദരന്‍ പള്ളിത്തൊടിക ഹാരിസ്, മറ്റൊരു ബന്ധുവും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി. ഷൗക്കത്തലി എന്നിവരെയാണ് പ്രതി ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണം തടയുന്നതിനിടെ ഹാരിസിന് പരിക്കേറ്റു. ഇദ്ദേഹം വണ്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മലപ്പുറം: വിവാഹബന്ധം വേര്‍പെടുത്താന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ ആക്രമിച്ച സംഭവ ത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കേരള എസ്റ്റേറ്റ് പാറമ്മല്‍തൊടിക നസ്റുദ്ദീനെയാണ് (33) കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം പാന്ത്ര മുക്കട്ടയിലാണ് സംഭവം.
ഭാര്യയുടെ പിതൃ സഹോദരന്‍ പള്ളിത്തൊടിക ഹാരിസ്, മറ്റൊരു ബന്ധുവും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി. ഷൗക്കത്തലി എന്നിവരെയാണ് പ്രതി ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണം തടയുന്നതിനിടെ ഹാരിസിന് പരിക്കേറ്റു. ഇദ്ദേഹം വണ്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്‌കൂട്ടറില്‍ വരികയായിരുന്ന ഷൗക്കത്തെലിയെ കാറിടിച്ച് അപായപ്പെടുത്താനാണ് ശ്രമിച്ചത്. ഷൗക്കത്തലി സമീപത്തെ വീട്ടിലേക്ക് സ്‌കൂട്ടര്‍ കയറ്റി രക്ഷപ്പെടുകയായിരുന്നു.
ലഹരി ഉപയോഗിക്കാറുള്ള നസ്റുദ്ദീനെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ മര്‍ദനം തുടര്‍ന്നപ്പോഴാണ് വിവാഹമോചനം നേടാന്‍ യുവതിയും ബന്ധുക്കളും ശ്രമം തുടങ്ങിയത്. കഞ്ചാവ് ഉപയോഗിച്ചതിനും മറ്റും അഞ്ച് കേസുകള്‍ നസ്റുദ്ദീനെതിരെയുണ്ട്. വധശ്രമത്തിന് കേസെടുത്ത പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.


