പറമ്പിൽ പീടികയിലെ എച്ച്പി പെട്രോൾ പമ്പിന് എതിർവശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. 

മലപ്പുറം: മലപ്പുറത്ത് പറമ്പിൽപീടികയിൽ 0.72 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി എംഡിഎംഎയുമായി യുവാവ് പിടിയിൽ. വരപ്പാറ സ്വദേശി അബൂബക്കർ സിദ്ദിഖ് (27) ആണ് പിടിയിലായത്. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂർ പോലീസ് സംഘം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവാവിനെ പിടിയിലായത്. പറമ്പിൽ പീടികയിലെ എച്ച്പി പെട്രോൾ പമ്പിന് എതിർവശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. 

മഫ്തിയിൽ എത്തിയ പൊലീസിനെ കണ്ട പ്രതി തൊട്ടടുത്ത ബിൽഡിങ്ങിന് മുകളിൽ കയറി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പിന്നാലെ പിന്തുടർന്ന പൊലീസ് സാഹസികമായി വലയിൽ ആക്കുകയായിരുന്നു. സംഭവത്തിൽ ഒന്നിൽ കൂടുതൽ പ്രതികൾ ഉള്ളതായും സൂചനയുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More :  കബഡി താരമായ സ്കൂൾ വിദ്യാര്‍ഥിനിക്കുനേരെ കുന്നംകുളം ബസ് സ്റ്റാന്‍റിൽ ലൈംഗിക അതിക്രമം: 46കാരന് കഠിന തടവും പിഴയും