രാത്രിയിൽ മകന്റെ വീട്ടിലേക്ക് ഉറങ്ങാൻ പോകാറുള്ള ആയിഷയെ കാണാതായതോടെ മകൻ വന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്

മലപ്പുറം: മങ്കടയ്ക്കടുത്ത് രാമപുരത്ത് വയോധികയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. തനിച്ച് താമസിച്ചിരുന്ന 72 കാരിയായ ആയിഷയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കവർച്ചക്കിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം.

Add Asianetnews as a Preferred SourcegooglePreferred

രാത്രിയിൽ മകന്റെ വീട്ടിലേക്ക് ഉറങ്ങാൻ പോകാറുള്ള ആയിഷയെ കാണാതായതോടെ മകൻ വന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തലക്കടിയേറ്റ നിലയിൽ ശുചിമുറിയിലാണ് ആയിഷയെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മങ്കട ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിന് മുന്നിലെ വീട്ടിലാണ് മരിച്ച ആയിഷ താമസിച്ചിരുന്നത്. തലക്കടിയേറ്റതോടെ രക്തം വാർന്ന് മരിച്ചതാണെന്ന് കരുതുന്നു. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും കവർന്നിട്ടുണ്ട്. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona