അതിർത്തി ചെക്ക്പോസ്റ്റിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. റോഡരികിൽ നിന്നിരുന്ന അയ്യപ്പഭക്തർ അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറിയാണ് നിയന്ത്രണം വിട്ടത്.
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി ചെക്ക്പോസ്റ്റിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. റോഡരികിൽ നിന്നിരുന്ന അയ്യപ്പഭക്തർ അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറിയാണ് നിയന്ത്രണം വിട്ടത്. പരിശോധനയ്ക്കായി വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി ജീനക്കാർ വാഹനത്തിനരികിലേക്ക് മടങ്ങിയെത്തുന്നതിനിടെ അപ്രതീക്ഷിതമായി ലോറിയുടെ ബ്രേക്ക് റിലീസ് ആയി. തുടർന്ന് മുന്നോട്ടുരുണ്ട ലോറി റോഡിന് എതിർവശത്തുള്ള മൂന്ന് കടകളിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് റോഡിൽ നിന്നിരുന്ന ശബരിമല തീർത്ഥാടകർ വാഹനം ഉരുണ്ടുവരുന്നത് കണ്ട് ഓടി മാറിയതിലാനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

