Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമം, മലപ്പുറം സ്വദേശി പിടിയിൽ

പ്രതി സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടോളം സിം കാർഡുകൾ സംഘടിപ്പിച്ചിട്ടുണ്ട്...

Malappuram resident arrested for trying to extort money in the name of Maoists
Author
Kozhikode, First Published Sep 22, 2021, 6:41 AM IST

കോഴിക്കോട്: മാവോയിസ്റ്റ് എന്ന പേരിൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് അറസ്റ്റിലായത്. 

പ്രതി സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടോളം സിം കാർഡുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സിം കാർഡുകളുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നതാണ് കേസ്.

സെപ്തംബ‍ർ 21ന് പെരിന്തൽമണ്ണ വെച്ച് കോഴിക്കോട് ജില്ലാ സി. ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ശ്രീജിത്ത് ടി.പി യുടെ നിർദ്ദേശപ്രകാരം, സബ് ഇൻസ്പെക്ടർ ബേബി.കെ.ജെ, അബ്ദുൾ അസീസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ സൂരജ് കുമാർ. വി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Follow Us:
Download App:
  • android
  • ios