മലപ്പുറം താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്
കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാൻസ് ജെൻഡറിന്റെ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സന്തോഷ് വർക്കി
മലപ്പുറം: താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്. 25000ൽ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന. താനൂർ ശോഭാ പറമ്പ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ പ്രധാന കവാടത്തിലേതടക്കം അഞ്ച് ദണ്ഡാരങ്ങളാണ് തകർത്തത്. ക്ഷേത്രത്തിൻ്റെ മുൻ ഭാഗത്തുളള ദണ്ഡാരത്തിലെ പണമാണ് നഷ്ടപെട്ടത്.
മുൻപും ക്ഷേത്രത്തിൽ ഇത്തരത്തിൽ മോഷണം നടന്നിട്ടുണ്ട്. താനൂർ നടക്കാവ് ജുമാ മസ്ജിദിൻ്റെ രണ്ട് സംഭാവന പെട്ടികൾ തകർത്താണ് മോഷണം. രണ്ടിലും ഉണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ട്. പള്ളിയിലെ സി സി ടി വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കള്ളന്മാരെപ്പോലും കബളിപ്പിക്കും ബൈക്കുകളിലെ ഈ 'മാന്ത്രിക ബട്ടൺ'! എങ്ങനെയെന്ന് അറിയാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം