മലപ്പുറം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൗമാരപ്രായക്കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് നിറമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെ(17) ഇന്നലെയാണ് കാണാതായത്. കടലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

നിറമരുതൂറിനടുത്ത് വെട്ടം ആലിൻ ചുവട്ടിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.