വാട്ട്സാപ്പിൽ ഒരു മെസേജ് എത്തി, ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് മലപ്പുറം സ്വദേശിനിയുടെ  വതിയുടെ ആധാറും ഫോട്ടോയും കൈക്കലാക്കിയ ശേഷമാണ് പ്രതി പണം തട്ടിയെടുത്തത്.

മലപ്പുറം: ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 55,000രൂപ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം വേങ്ങര കണ്ണാട്ടിപടി സ്വദേശി അക്ഷയ് (24) ആണ് പിടിയിലായത്. എറിയാട് സ്വദേശിനി ചെമ്മാലില്‍ വീട്ടില്‍ ശ്രീക്കുട്ടി ആണ് തട്ടിപ്പിനിരയായത്. യുവതിയുടെ വാട്സ് ആപ്പ് നമ്പറിലേക്ക് ചെന്നെയിലുള്ള ഫിസ് ഗ്ലോബല്‍ സൊലുഷന്‍ എന്ന സ്ഥാപനത്തില്‍നിന്ന് ഓണ്‍ലൈന്‍ ലോണ്‍ നല്‍കാമെന്ന് വ്യാജ പരസ്യം അയച്ചുകൊണ്ടാണ് തട്ടിപ്പിന് കളമൊരുക്കിയത്.

യുവതിയുടെ ആധാറും ഫോട്ടോയും കൈക്കലാക്കിയ ശേഷം ലോണ്‍ അപ്രൂവ് ആയി എന്ന് വിശ്വസിപ്പിച്ച് ലോണ്‍ ഗ്യാരണ്ടി തുക എന്ന പേരില്‍ പലഘട്ടങ്ങളിലായി 55,000 രൂപയാണ് തട്ടിയെടുത്തത്. പണത്തില്‍ നിന്ന് 20,000 രൂപ സ്വന്തം ബാങ്ക് അ ക്കൗണ്ടിലേക്ക് അയച്ച് വാങ്ങി എ.ടി.എം വഴി പിന്‍വലിച്ചതിനാണ് അക്ഷയിനെ അറസ്റ്റ് ചെയ്തത്.