Asianet News MalayalamAsianet News Malayalam

30 സെക്കന്‍റില്‍ അമേരിക്കക്കാരന്‍റെ റെക്കോര്‍ഡ് മറികടന്നു; ഗിന്നസില്‍ ചരിത്രമെഴുതി മലയാളി

30 സെക്കന്‍റ് കൊണ്ട് അമേരിക്കക്കാരന്‍റെ ഗിന്നഡ് റെക്കോര്‍ഡ് മറികടന്ന് മലയാളി യുവാവ്. 

malayali break the Guinness World Record of American in 30 seconds
Author
Ambalappuzha, First Published Dec 23, 2019, 4:53 PM IST

അമ്പലപ്പുഴഃ മുപ്പത് സെക്കന്‍റില്‍ അമേരിക്കയുടെ ഗിന്നസ് റെക്കൊഡ് തകർത്ത് മലയാളി യുവാവ്. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ തെണ്ടക്കാരൻ പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന രാജേശ്വരി ഭവനത്തിൽ പരേതനായ ശശീന്ദ്രൻെറ മകൻ ഹരികൃഷ്ണ(24)നാണ് ആയോധനകലയിൽ അമേരിക്കയുടെ റെക്കോഡ് തകർത്ത് ഗിന്നസിൽ ഇടം തേടിയത്. അഷ്റിദ ഫുർമെൻ എന്ന അമേരിക്കക്കാരന്‍ 30 സെക്കൻറിൽ 22 പൈനാപ്പിൾ വെട്ടിമുറിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. എന്നാൽ 30 സെക്കൻറിൽ 61 പൈനാപ്പിൾ വെട്ടിമുറിച്ചാണ് ഹരികൃഷ്ണൻ ഈ റെക്കോര്‍ഡ് തകര്‍ത്തത്.

ചേർത്തല സെൻറ് മൈക്കിൾസ് കോളേജ് ഓഡിറ്റോറിയത്തിന്‍റെ വളപ്പിൽ അയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സൗത്ത് ജയിൽ ഡിഐജി വിനോദ് കുമാർ, ബിജു ജോസഫ്, അഭീഷ് പി ഡൊമനിക്, പ്രസാദ് എന്നിവരാണ് ജഡ്ജസായി എത്തിയത്. കോളേജിലെ 63 കുട്ടികളുടെ തലയിൽ പൈനാപ്പിൾ നിരത്തിയാണ് വെട്ടിമുറിച്ചായിരുന്നു ഹരികൃഷ്ണൻെറ ഗിന്നസിലേക്കുള്ള പ്രകടനം. എല്ലാം ഒരേ അളവിൽ മുറിയണമെന്നാണ്. കുട്ടികളുടെ ഉയരവ്യത്യാസം രണ്ട് പൈനാപ്പിൾ മുറിഞ്ഞത് അഗ്രഭാഗത്തായതിനാൽ അത് പരിഗണിച്ചില്ല. അടൂർ ശിലമ്യൂസിയത്തിലെ 125 വർഷം പഴക്കമുള്ള ജപ്പാൻ സമറായ് വാളാണ് ഉപയോഗിച്ചത്.

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡിലും  ഇടം നേടിയ ഹരികൃഷ്ണൻ 10-ാം വയസ്സു മുതൽ കളരിപ്പയറ്റ് അഭ്യസിച്ച് വരുകയാണ്. 
24 സംസ്ഥാനങ്ങൾ പങ്കെടുത്ത നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കളരിപ്പയറ്റിൽ 2013, 14, 15, വർഷങ്ങളിൽ ഹാട്രിക്കോടെ സ്വർണ്ണ മെഡൽ ജേതാവായി. 2016ൽ നാഷണൽ ലെവൽചാമ്പ്യൻ ഷിപ്പിൽ വാൾ പയറ്റിൽ സ്വർണം കരസ്ഥമാക്കി. 2013 , 2015 വർഷങ്ങളിൽ റിയൽഫയ്റ്റ്, വാൾ പയറ്റ് എന്നീ ഇനങ്ങളിൽ വെള്ളിമെഡലും കരസ്ഥമാക്കി. തമിഴ്‌നാടിന്റെ അയോധന കലയായ "സിലമ്പ" ത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. കേരളത്തിൻ്റെ തനത് കലയായ കളരിപ്പയറ്റ് പരിശീലകൻ കൂടിയാണ് ഹരികൃഷ്ണൻ. മാതാവ് രാജേശ്വരിയും സഹോദരൻ ശരത്തിനും ഒപ്പമാണ് ഹരികൃഷ്ണൻ താമസിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios