പനാജി: മലയാളി യുവതിയെ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയും കാസര്‍കോട് താമസക്കാരിയുമായ  മിനിയുടെ മകള്‍ അഞ്ജന ഹരീഷിനെ(21)യാണ് ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഗോവയിലേക്ക് യാത്രതിരിച്ചു.  

തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജന പൊലീസില്‍ ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളോടൊപ്പം പോവുകയുമായിരുന്നു. ഇതിനുശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം.  കേരളത്തിലെ സ്വവര്‍ഗാനുരാഗ, ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അഞ്ജന.