Asianet News MalayalamAsianet News Malayalam

ഐപിഎസുകാരിയ്ക്ക് ഐഎഎസുകാരന്‍ വരന്‍; മലയാളി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് മാംഗല്യം

മണിപ്പൂര്‍ കേഡറില്‍ നിന്ന് പശ്ചിമ ബംഗാളിലെ അസിസ്റ്റന്‍റ് കളക്ടറായ  വിഷ്ണുദാസ് ഐഎഎസ് വിവാഹം ചെയ്യുന്നത് ഹൂഗ്ലിയിലെ അഡീഷണല്‍ എസ് പി ഐശ്വര്യ സാഗറിനെയാണ്. 

Malayali IAS officer to marry IPS officer today
Author
Venpalavattom, First Published Aug 31, 2021, 9:31 AM IST

മലയാളി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് മാംഗല്യം. മണിപ്പൂര്‍ കേഡറിലെ  മലയാളി ഐഎഎസുകാരന് വധുവാകുന്നത് പശ്ചിമ ബംഗാളിലെ മലയാളി ഐപിഎസുകാരിയാണ്. മണിപ്പൂര്‍ കേഡറില്‍ നിന്ന് പശ്ചിമ ബംഗാളിലെ അസിസ്റ്റന്‍റ് കളക്ടറായ  വിഷ്ണുദാസ് ഐഎഎസ് വിവാഹം ചെയ്യുന്നത് ഹൂഗ്ലിയിലെ അഡീഷണല്‍ എസ് പി ഐശ്വര്യ സാഗറിനെയാണ്.

വിവാഹം നിശ്ചയിച്ചതിന് പിന്നാലെ വിഷ്ണു മണിപ്പൂര്‍ കേഡര്‍ വിട്ട് പശ്ചിമ ബംഗാളിലേക്കെത്തിയിരുന്നു. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിന് സമീപം സ്വാതിനഗറിലെ ഐശ്വര്യയില്‍ കെ എസ് സാഗറിന്‍റേയും ലേഖയുടേയും മകളാണ് ഐശ്വര്യ. മൂവാറ്റുപുഴ ഊരമന മഞ്ഞപ്പിള്ളിക്കാട്ടിൽ എം.സി. ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണുദാസ്. പൊതുസുഹൃത്തായ ഐഎഎസുകാരനാണ് ഇരുവരേയും പരസ്പരം പരിചയപ്പെടുത്തിയത്.  

'കുറുക്കുവഴികളില്ല; കഠിനാധ്വാനം മാത്രം'; ഐഎഫ്എസ് പതിനാറാം റാങ്കിന്‍റെ തിളക്കവുമായി വിഷ്ണുദാസ്

ദാസിന്റെയും ബിന്ദുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് വിഷ്ണു. വിഷ്ണുവിന്റെ അച്ഛൻ ദാസ് പൈനാപ്പിള്‍ കർഷകനാണ്  അമ്മ ബിന്ദു വീട്ടമ്മയും. ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്നാണ് ഐശ്വര്യ ബിരുദമെടുത്തത്. കടയിരുപ്പ് സെയ്ന്റ് പീറ്റേഴ്‌സിൽ നിന്ന് പ്ലസ് ടു പാസ്സായി. കോഴിക്കോട് എൻ.ഐ.ടി.യിൽ നിന്ന് ബി.ടെക്കും ദില്ലി ഐ.ഐ.ടി.യിൽ നിന്ന്  എം.ടെക്കും പാസായ ശേഷമാണ് വിഷ്ണു സിവില്‍ സര്‍വ്വീസിലേക്ക് തിരിഞ്ഞത്. 
 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios