ആലപ്പുഴ: ന്യൂമോണിയ ബാധിച്ച് സൈനികന്‍ മരിച്ചു. കുമാരപുരം താമല്ലാക്കല്‍ വിളയില്‍ കിഴക്കതില്‍ വിജയന്‍ പിള്ളയുടെ മകന്‍ വിനീത് കുമാര്‍ (36) ആണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സേവനം അനുഷ്ടിക്കവെ രോഗബാധിതനാകുകയും തുടര്‍ന്ന് ദില്ലി മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.