കുവൈത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.  

കോഴിക്കോട്: കുവൈത്തില്‍ മലയാളി യുവാവ് ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില്‍ (38) ആണ് മരിച്ചത്. കുവൈത്ത് റിഗയില്‍ വെച്ചായിരുന്നു സംഭവം. കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സജീറയാണ് ഭാര്യ. മക്കള്‍: ഫഹിയ, യാക്കൂബ്. 

വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശി മരിച്ചു. ഗുർദാസ്പൂർ ഭിഖാരിവാൾ സ്വദേശി മൻപ്രീത് സിങ് (37) ആണ് മരിച്ചത്. ജുബൈലിന് സമീപം സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിൽ (പുതിയ റിയാദ് റോഡ്) വെച്ചായിരുന്നു അപകടം നടന്നത്. മൻപ്രീത് സിങ് ഓടിച്ചിരുന്ന മെർസിഡസ് ട്രക്ക് മറ്റൊരു ട്രക്കുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് വാഹനത്തിന്‍റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. റെഡ് ക്രസൻറ് പ്രവർത്തകർ സംഭവസ്ഥലത്തെത്തിയാണ് മൻപ്രീതിനെ പുറത്തെടുത്തത്. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു. കുടുംബം: കശ്മീർ സിങ്, കുൽവന്ത് കൗർ ദമ്പതികളാണ് മാതാപിതാക്കൾ, ഭാര്യ: സന്ദീപ് കൗർ.