വളയം - കല്ലാച്ചി റോഡ് പണിക്കെത്തിയ തൊഴിലാളിയായിരുന്നു മാലിക്. താമസസ്ഥലത്തെ വാക്കേറ്റത്തിനൊടുവിൽ ബച്ചൻ ഋഷി മാലിക്കിനെ കൊലപ്പെടുത്തുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് വളയത്ത് ബീഹാർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ബീഹാർ സ്വദേശി ബച്ചൻ ഋഷിയെയാണ് വടകര സെഷൻസ് കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചത്. ഇയാൾ അര ലക്ഷംരൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട മാലികിന്‍റെ ഭാര്യക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2022 മെയ് 21നാണ് കേസിനാസ്പദമായ സംഭവം. വളയം - കല്ലാച്ചി റോഡ് പണിക്കെത്തിയ തൊഴിലാളിയായിരുന്നു മാലിക്. താമസസ്ഥലത്തെ വാക്കേറ്റത്തിനൊടുവിൽ ബച്ചൻ ഋഷി മാലിക്കിനെ കൊലപ്പെടുത്തുകയായിരുന്നു.
