ചേര്‍ത്തല: ബിവറേജ് ഔട്ട്‌ലെലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പ്രധാന പ്രതിയെ പിടികൂടി. നഗരസഭ ഒന്നാം വാര്‍ഡില്‍ മുറിവേലിച്ചിറ വീട്ടില്‍ ദിനേശനെയാണ് ചേര്‍ത്തല സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജൂലൈ 11നായിരുന്നു സംഭവം. ദിനേശനും മറ്റ് രണ്ട് സുഹൃത്തുകളുമായി ബിവറേജില്‍ എത്തി ഭീകരാന്തരീക്ഷം  സൃഷ്ടിച്ച ശേഷം സെക്യൂരിറ്റി ജീവനക്കാരനെ ഗുരതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒന്നര മാസത്തോളം ദിനേശന്‍ ഒളിവില്‍ പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.