തിരുവനന്തപുരം: കാറുകൾ വാടകയ്ക്കെടുത്ത് അതിൽ സഞ്ചരിച്ച് സ്വര്‍ണ കവര്‍ച്ച നടത്തുന്ന പ്രതിയെ പൊലീസ് പിടികൂടി. ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളയും കുട്ടികളെയും ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണാഭരണങ്ങൾ വലിച്ച് പൊട്ടിച്ച് കവർച്ച നടത്തുന്ന കേസിലെ മുഖ്യ പ്രതി കീഴാറ്റിങ്ങൽ വില്ലേജിൽ കണ്ടുകുളം ദേശത്ത് കണ്ടുകുളം കാണ വിളവീട്ടിൽ ചന്ദ്രബാബു മകൻ ബിജു  എന്ന കടകംപള്ളി ബിജു (35)നെ ആറ്റിങ്ങൽ പൊലീസാണ് പിടികൂടിയത്.

ഡി വൈ എസ് പി വിദ്യാധരൻ കെ എയുടെ നേതൃത്വത്തിൽ പോത്തൻകോട് ഐ എസ് എച്ച് ഒ സുജിത്ത് പി എസ് 
സബ് ഇൻസ്പെകടർ അജിഷ് വി എസ്, എ എസ് ഐ രവീന്ദ്രൻ കെ  ഷാഡോ പൊലീസുകാരായ ജ്യോതിഷ്, റിയാസ്, ദിലീപ്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം ആറാം തീയതി വാവറ അമ്പലം കാവുവിള ജംഗ്ഷനിൽ നിന്നും നടന്നു പോയ 56 വയസ്സുള്ള തുളസി ഭായി എന്ന സ്ത്രിയെ ദേഹോപദ്രവം ഏൽപ്പിച്ച് ഇവരുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച് കൊണ്ട് പോയ കേസിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് മാസം മുമ്പ് കടയ്ക്കാവൂർ സ്വദേശിയെ വെട്ടി പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസ് ഉൾപ്പെടെ 18  ഓളം ക്രിമിനൽ കേസുകളിലെ മുഖ്യ പ്രതി ആണ് ബിജു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.