സംഭവ ദിവസം തുടർപരിശോധനയ്ക്കായി മകനുമൊപ്പം ഭർത്താവ് ആശുപത്രിയിൽപോയ സമയത്താണ് അയൽവാസിയായ സുഗുണൻ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം: വൃക്ക രോഗിയായ ഭർത്താവിന് വൃക്ക ദാനം ചെയ്തിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി പിടിയിൽ. പൂന്തുറ സ്വദേശി സുഗുണനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ ആയിരുന്നു. അഞ്ച് മാസം മുമ്പാണ് ഇവർ ഭർത്താവിന് സ്വന്തം വൃക്ക ദാനം ചെയ്തത്. സംഭവ ദിവസം തുടർപരിശോധനയ്ക്കായി മകനുമൊപ്പം ഭർത്താവ് ആശുപത്രിയിൽപോയ സമയത്താണ് അയൽവാസിയായ സുഗുണൻ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സംഭവ സമയം പ്രായമായ ഭർതൃ മാതവും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
Read More.... മുറി വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി പീഡനം; വടകരയില്‍ 42 കാരൻ പിടിയിൽ
