ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്ര വാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു

തിരുവനന്തപുരം: സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങി വരവെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കിളിമാനൂര്‍ പൊലീസ് പിടികൂടി. കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്‍മുക്ക്, റൂബി മന്‍സിലില്‍ അല്‍ അമീന്‍ ( 32 ) ആണ് പിടിയിലായത്. കിളിമാനൂര്‍ ഇക്കഴിഞ്ഞ 11 ാം തിയതി വൈകുന്നേരം 4.30-നായിരുന്നു സംഭവം. പലയിടങ്ങളിലും വീടുകൾ തോറും കയറി വസ്ത്രങ്ങള്‍ തവണവ്യവസ്ഥയില്‍ വില്‍ക്കുന്നയാളാണ് പ്രതി.

അസുഖമുണ്ടെന്ന് അഭിനയിച്ച് പുലർച്ചെ ആശുപത്രിയിലെത്തി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്ര വാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അമ്പതോളം നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബൈക്കിൽ നിന്നിറങ്ങി എസ്ഐയെ കത്തിയെടുത്ത് വെട്ടി, മൽപ്പിടിത്തം, പ്രതിയെ കീഴടക്കി എസ്ഐ

പണിയെല്ലാം നഷ്ടത്തിലാണ്, ഓൺലൈനിൽ നോക്കി മോഷണം പഠിച്ചു, മോഷ്ടാവ് പൊലീസ് പിടിയിൽ