Asianet News MalayalamAsianet News Malayalam

വണ്ടി ചെക്കുമായി പറ്റിക്കും, പരാതിപ്പെട്ടാല്‍ ഭാര്യയെ കൊണ്ട് പീഡന പരാതി; യുവാവ് അറസ്റ്റില്‍

കല്ലറ, കടക്കൽ, തുടങ്ങി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ നിരവധി കടകളിൽ അഖിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആദ്യം കോൺട്രാക്ടർ എന്ന് പരിചയപെടുത്തി കട ഉടമയുമായി അഖിൽ അടുക്കും. തുടര്‍ന്ന് ഒരു ലോഡ് സിമെന്റ് ഓർഡർ ചെയ്യും

man arrested for check fraud in tvm
Author
Thiruvananthapuram, First Published Dec 4, 2019, 10:43 AM IST

തിരുവനന്തപുരം: നിരവധി കടകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. മടത്തറ സ്വദേശി അഖിനെയാണ് കടക്കല്‍ പൊലീസ് പിടികൂടിയത്. കല്ലറ, കടക്കൽ എന്നിവിടങ്ങളിലടക്കം തിരുവനന്തപുരം കൊല്ലം ജില്ലകളിലെ നിരവധി കടകളിൽ അഖിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആദ്യം കോൺട്രാക്ടർ എന്ന് പരിചയപെടുത്തി കട ഉടമയുമായി അഖിൽ അടുക്കും.

തുടര്‍ന്ന് ഒരു ലോഡ് സിമെന്റ് ഓർഡർ ചെയ്യും. ശേഷം ഇയാളുടെ പ്രത്യേക കേന്ദ്രത്തിൽ സാധനം ഇറക്കും. ഒടുവിൽ ചെക്കില്‍ ഒരാഴ്ച ഡേറ്റ് ഇട്ട് നല്‍കി കൊടുത്തു വിടും. ആ ചെക്ക് വണ്ടി ചെക്കാണെന്ന് പിന്നീടാണ് മനസിലാവുക. പിന്നെ ഇയാൾ ഫോൺ എടുക്കില്ല.  നിയമ നടപടിയുമായി പോയാൽ കട ഉടമ ഭാര്യയെ പീഡിപ്പിച്ചെന്ന് അഖിൽ സമീപ സ്റ്റേഷനില്‍ പരാതി നൽകും. ഒടുവിൽ ഈ കള്ള പരാതിയിൽ കടയുടമ അകത്താകും.

മാനം പോയ ഉടമ പിന്നെ ആ വഴിക്ക് പോകില്ല . ഇത്തരത്തിൽ നിരവധി ഇടങ്ങളിൽ ഇയാൽ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കല്ലറയിൽ നിന്ന് ഒരു ലക്ഷം തട്ടിയ പരാതിയിൽ പാങ്ങോട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് ഉണ്ട് . കല്ലറയിലെ കടയുടമ ക്കെതിരെ മോഷണം, പീഡനം തുടങ്ങി വ്യാജ പരാതികൾ നൽകി കുടുക്കാനും അഖിൽ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios