കോട്ടയം: വാടകയ്ക്ക് എടുത്ത കാര്‍ ഉടമ അറിയാതെ പണയപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍. ഐമനം വാലേൽ വീട്ടിൽ ഷിൻഡോ സോമനെയാണ് (29) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തതത്.

കുമാരപുരം പുത്തേത്ത് തോപ്പിൽ അമർ ദേവിന്റെ ഉടസ്ഥതയിലുള്ള കാർ വാടകക്ക് എടുത്തത് ചേപ്പാട് കാഞ്ഞൂർ ശ്യാം നിവാസിൽ ശ്യാം ,ശരത്ത് എന്നീ സഹോദരന്മാരാണ്. 2019 മേയ് 8 നാണ് സംഭവം. ഉടമയറിയാതെ ശ്യാമും,ശരത്തും കാർ ഷിൻഡോ സോമന് 75,000 രൂപക്ക് പണയം വെച്ചു വെന്നാണ് കേസ്.ഇതിനിടെ ഷിൻഡോസോമൻ കാർ പാലക്കാട് സ്വദേശിയായ മറ്റൊരാൾക്ക്  പണയം വെച്ചു.കേസിലെ ഒന്നാം പ്രതി ശ്യാം വിദേശത്താണ്. രണ്ടാം പ്രതിശരത്‌ (27) നെ കഴിഞ്ഞ വർഷം ഡിസംബർ 10ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് റിമാന്റിലായ ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങി.

മൂന്നാം പ്രതി ഷിൻഡോ സോമനെ പറ്റി ഹരിപ്പാട് സി ഐ ബിജു.വി നായർക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി എറ ണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഷിൻഡോ എറണാകുളത്ത് സിനിമ വ്യവസായവുമായി ബന്ധപ്പെട്ട ജോലിക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കാർ ബംഗളൂരിൽ എവിടെയോ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസ് നിഗമനം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക