37കാരനായ ഇയാളെ കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘമാണ് പിടികൂടിയത്...

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് വലിയ തോതിൽ കഞ്ചാവെത്തിച്ച് ചില്ലറ വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരുമ്പഴതൂർ സ്വദേശി അജിയാണ് അറസ്റ്റിലായത്. 37കാരനായ ഇയാളെ കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘമാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.5 കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.