കെ എല്‍ 57 എന്‍ 3213 സുസൂക്കി ആക്‌സസ് സ്‌കൂട്ടറില്‍ പരിശോധന നടത്തിയപ്പോഴാണ് എക്‌സൈസ് ചാരായം കണ്ടെത്തിയത്...

കോഴിക്കോട് : സ്‌കൂട്ടറില്‍ മൂന്ന് ലിറ്റര്‍ ചാരായം കടത്തവെ യുവാവ് എക്‌സൈസിന്റെ പിടിയിലായി. താമരശ്ശേരി താലൂക്കില്‍ കട്ടിപ്പാറ ചമല്‍ ചാവടിയില്‍ അഭിലാഷിനെ(36) ആണ് താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി എന്‍ കെ യും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പെരുമ്പള്ളി-കട്ടിപ്പാറ റോഡില്‍ ചമല്‍ അങ്ങാടിയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിന് മുന്‍വശം വെച്ച് കെ എല്‍ 57 എന്‍ 3213 സുസൂക്കി ആക്‌സസ് സ്‌കൂട്ടറില്‍ പരിശോധന നടത്തിയപ്പോഴാണ് എക്‌സൈസ് ചാരായം കണ്ടെത്തിയത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ദാസ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഷാജു.സി ജി, നൗഷീര്‍ ടി വി, ശ്യാംപ്രസാദ്, മനോജ് പി ജെ, വിവേക് എന്‍ പി എന്നിവരും ഉണ്ടായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തു.