വാഴമുട്ടം സ്കൂൾ പരിസരത്തെ വഴിയോര ഫ്രൂട്സ് വില്പന നടത്തുന്ന കടയിൽ നിന്നാണ് യുവാവ് പഴങ്ങള്‍ മേഷ്ടിച്ചത്. 

കോവളം: റോഡരികിലുള്ള കടകളില്‍ നിന്നും പഴങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കവടിയാർ സ്വദേശി ജാഫർ ഹുസൈൻ (33) ആണ് കോവളം പൊലീസിൻറെ പിടിയിലായത്. കവടിയാർ സ്വദേശിയായ യുവാവ് വട്ടിയൂർക്കാവിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വാഴമുട്ടം സ്കൂൾ പരിസരത്ത് ഫ്രൂട്സ് വില്പന നടത്തുന്ന കടയിൽ നിന്നാണ് യുവാവ് പഴങ്ങള്‍ മേഷ്ടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഴമൂട്ടം സ്കൂളിനടുത്ത് പഴങ്ങള്‍ വില്‍ക്കുന്ന തിരുവല്ലം മേനിലം സ്വദേശി സുരേഷ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോവളം സി.ഐ പ്രൈജുവിൻറെ നിർദ്ദേശം അനുസരിച്ച് നൈറ്റ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ മാരായ ബിനുകുമാർ ,മുനീർ, സിപിഒ മാരായ പ്രമോദ്, ലജീവ്,ശ്യാം കൃഷ്ണൻ ഹോം ഗാർഡ് ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.