നവംബർ 20ന് ചാത്തന്നൂരിലെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചത് ഇയാൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

കൊല്ലം: ചാത്തന്നൂർ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച പ്രതി പിടിയിൽ. പരവൂർ നെടുങ്ങോലം സ്വദേശി മനുവാണ് അറസ്റ്റിലായത്. പരവൂർ ബെവ്കോ ഔട്ട്ലെറ്റിലെ മോഷണ ശ്രമത്തിനിടെ ഇയാൾ പിടിയിലാകുകയായിരുന്നു. 

ഇന്നലെ രാവിലെ ഔട്ട്ലെറ്റിലെത്തിയ പ്രതി ഒരു കുപ്പി മദ്യം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് മനുവിനെ പിടികൂടി പൊലീസിന് കൈമാറിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവംബർ 20ന് ചാത്തന്നൂരിലെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചത് മനുവാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ചാത്തന്നൂർ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

READ MORE: കുത്തേറ്റിട്ടും കാപ്പ പ്രതിയെ വിടാതെ സി.ഐ; ചികിത്സ തേടിയത് സ്റ്റേഷനിൽ എത്തിച്ച ശേഷം, സംഭവം തൃശൂരിൽ