Asianet News MalayalamAsianet News Malayalam

കാണിക്കവഞ്ചി കുത്തിപൊളിച്ച് പണം കവർന്ന കേസ്; പ്രതി പിടിയില്‍

ആറുമാസം മുൻപ് വഴിചേരി മുസ്ലിം പള്ളിയിലെ കാണിക്ക വഞ്ചി ഇയാള്‍ കുത്തിപൊളിച്ചിരുന്നു. തുടര്‍ന്ന്  ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും മോഷണം നടത്തിയത്. 

man arrested for stealing money from church
Author
Alappuzha, First Published Mar 26, 2019, 8:43 PM IST

ആലപ്പുഴ : ആലപ്പുഴ ചാത്തനാട് ക്രിസ്ത്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിപൊളിച്ച് പണം കവർന്ന കേസിലെ പ്രതിയെ  പൊലീസ് പിടികൂടി.
കൊല്ലം സ്വദേശിയായ ഷാജഹാനാണ് പിടിയിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഷാജഹാന്‍ നിലവില്‍ ആലപ്പുഴ പങ്കജ് തിയേറ്ററിന് സമീപമാണ് താമസിക്കുന്നത്.

ആറുമാസം മുൻപ് വഴിചേരി മുസ്ലിം പള്ളിയിലെ കാണിക്ക വഞ്ചി ഇയാള്‍ കുത്തിപൊളിച്ചിരുന്നു. തുടര്‍ന്ന്  ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും മോഷണം നടത്തിയത്. മോഷ്ടിച്ച സൈക്കിൾ ഉപയോഗിച്ച്  രാത്രി കാലങ്ങളിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

ആലപ്പുഴയിൽ കൂടാതെ കൊല്ലത്തും ഷാജഹാനു എതിരെ കേസുകൾ നിലവിലുണ്ട്. പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണ്.
ആലപ്പുഴനോർത്ത് സി ഐ രാജ്‌കുമാറിന്‍റെ നേതൃത്വത്തിൽ എസ് ഐ വിബിൻ ദാസ്, എസ് ഐ രാജു, ബിനു, സലിം സതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

`

Follow Us:
Download App:
  • android
  • ios