Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തിലെ സ്റ്റോര്‍ റൂം കുത്തിപ്പൊളിച്ച് 2.5 ലക്ഷം രൂപയും എട്ടുപവന്‍ സ്വര്‍ണവും കവര്‍ന്നു, പ്രതിയെ പൊക്കി

ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. മറ്റൊരു കേസിൽ ശക്തികുളങ്ങര പൊലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യിയ്യലാണ് നെയ്യാറ്റിൻകര കവർച്ച  വിവരം പ്രതി പൊലിസിനോട് പറഞ്ഞത്.  

Man arrested for theft gold and cash from temple prm
Author
First Published Dec 3, 2023, 8:00 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര തോണി പ്ലാവിള ക്ഷേത്രത്തില്‍ കവർച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി. നെയ്യാറ്റിൻകര തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കവർച്ച നടത്തിയ മോഷ്ടാവിനെയാണ് കൊല്ലം ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. പ്രതിയെ നെയ്യാറ്റിൻകര പൊലീസിനെ കൈമാറി. കൊല്ലം സ്വദേശിയായ നജുമുദ്ദീൻ (52) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 13ന് രാത്രിയിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപയും എട്ടു പവൻ സ്വർണവുമാണ് മോഷ്ടാവ് കവർന്നത്.

ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. മറ്റൊരു കേസിൽ ശക്തികുളങ്ങര പൊലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിൻകര കവർച്ച  വിവരം പ്രതി പൊലിസിനോട് പറഞ്ഞത്.  തുടർന്ന് നെയ്യാറ്റിൻകര പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ  എസ്ബി  പ്രവീണിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

Latest Videos
Follow Us:
Download App:
  • android
  • ios