ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരികയായിരുന്ന തന്നെ ബോട്ട് ജെട്ടി മുതല്‍ കോടതി പാലത്തിനു സമീപം വരെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞെന്നായിരുന്നു യുവ മാധ്യമപ്രവര്‍ത്തകയുടെ പരാതി
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകയെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ആര്യാട് ലൂഥറന്‍ സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പൂങ്കാവ് അരേശേരി ടോമി വർഗീസി(54)നെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരികയായിരുന്ന തന്നെ ബോട്ട് ജെട്ടി മുതല്‍ കോടതി പാലത്തിനു സമീപം വരെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞെന്നായിരുന്നു യുവ മാധ്യമപ്രവര്‍ത്തകയുടെ പരാതി. കോടതി പാലത്തിനു സമീപത്തു വച്ചും അശ്ലീലഭാഷണം തുടര്‍ന്നതോടെ തിരിഞ്ഞുനിന്ന് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടിയ ഇയാളെ പൊലീസിനു കൈമാറുകയായിരുന്നു.
