ചെന്നിത്തല പഞ്ചായത്ത് ഇരമത്തൂര്‍ മൂന്നാം വാര്‍ഡിലെ പഞ്ചായത്തംഗവും സിപിഎം തൃപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റി അംഗവുമായ സജിതാ ഭവനത്തില്‍ ഡി ഗോപാലകൃഷ്ണനെ (50) ആണ് കഴിഞ്ഞ ദിവസം നാലംഗ സംഘം വടിവാള്‍ കൊണ്ട് കാലിന് വെട്ടി പരിക്കേല്‍പ്പിച്ചത്

മാന്നാര്‍: കനാല്‍ വെള്ളത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മാന്നാര്‍ ഇരമത്തൂര്‍ പരുവത്തറയില്‍ രമണ (46) നെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. 

ചെന്നിത്തല പഞ്ചായത്ത് ഇരമത്തൂര്‍ മൂന്നാം വാര്‍ഡിലെ പഞ്ചായത്തംഗവും സിപിഎം തൃപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റി അംഗവുമായ സജിതാ ഭവനത്തില്‍ ഡി ഗോപാലകൃഷ്ണനെ (50) ആണ് കഴിഞ്ഞ ദിവസം നാലംഗ സംഘം വടിവാള്‍ കൊണ്ട് കാലിന് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കേളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഈ കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.