പ്രതിയുടെ പേരിൽ ഒട്ടേറെ കേസുകൾ ഉണ്ടെന്നും ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണെന്നും പാലോട് പൊലീസ് പറഞ്ഞു
തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ഗൃഹനാഥനെയും ബന്ധുവിനെയും വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിക്കുകയും വീട് ആക്രമിച്ച് നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തൊളിക്കോട് മുതിയൻകാവ് സ്വദേശി പാലോട് ആലംപാറ പാറമുകൾ താമസികുന്ന സജു എന്ന സജിത്ത് (27) ആണു പാലോട് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിൽ പാലോട് കടവനാട് സ്വദേശി വിജയ കുമാറിനും ഭാര്യാ സഹോദരൻ ഷിബുവിനും ഗുരുതര പരുക്കേറ്റിരുന്നു. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ആയിരുന്നു അക്രമം എന്ന് പൊലീസ് പറയുന്നു. പ്രതിയുടെ പേരിൽ ഒട്ടേറെ കേസുകൾ ഉണ്ടെന്നും ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണെന്നും പാലോട് പൊലീസ് പറഞ്ഞു. സംഭവത്തിൽ പരിക്ക് പറ്റിയവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശിവഗിരി തീര്‍ഥാടനം; തിരുവനന്തപുരത്ത് 2 താലുക്കുകളിൽ ഡിസംബര്‍ 31 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ആറ്റുകാൽ പാടശേരിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. പാടശ്ശേരി സ്വദേശി ശരതിന്‍റെ കാൽ വെട്ടിമാറ്റിയ സംഭവത്തിലാണ് ആറ് പ്രതികളെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട പഞ്ചാര ബിജു എന്നു വിളിക്കുന്ന ബിജുവടക്കം ആറ് പേരാണ് പ്രതികൾ. ഇരുകാലുകൾക്കും തലയ്ക്കും മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരേ പ്രദേശ വാസികളായ ശരതും പ്രതികളും തമ്മിൽ നേരത്തേ ശത്രുതയിലായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ക്രൂരമായ അക്രമം നടന്നത്. പ്രതികളിലൊരാളായ ശിവകുമാറിന്‍റെ ഓട്ടോ റിക്ഷ നേരത്തെ ശരത് അടിച്ചു തകര്‍ത്തിരുന്നു. ഇതിന്‍റെ കൂടി വിരോധത്താലാണ് പ്രതികൾ ശരതിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കാര്യം പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ രക്ഷപെടാനായി ശരത് ആക്രമിച്ചവര്‍ക്ക് നേരെ പടക്കം എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രതികൾ ശരതിനെ വെട്ടിയത്. പടക്കം എറിഞ്ഞതിന് വെട്ടേറ്റ ശരതിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
