എറണാകുളം പറവൂരിൽ സംശയസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി. കൈവശം മൂർച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍

കൊച്ചി: എറണാകുളം പറവൂരിൽ സംശയസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നെത്തിയ പറവൂർ പൊലീസാണ് തമിഴ്നാട് സ്വദേശി സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും കൈവശം മൂർച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

വടക്കൻ പറവൂരിലും ചേന്ദമംഗലത്തും കവർച്ചസംഘം വ്യാപകമായതിനാൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മണ്ണഞ്ചേരിയിൽ സ്വര്‍ണം കവർന്ന രണ്ടാമനെ തേടി പൊലീസ്; കുറുവ സംഘാംഗമായ സന്തോഷിനായി കസ്റ്റഡി അപേക്ഷ നൽകി

Asianet News Live | By-Election | Rahul Mamkootathil | P Sarin | Sandeep Varier | ഏഷ്യാനെറ്റ് ന്യൂസ്