വൈക്കം ഭാഗത്ത് കണ്ടെടുത്ത ഗോവൻ വ്യാജമദ്യക്കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ആലപ്പുഴ: ഗോവൻ മദ്യം കടത്തിക്കൊണ്ട് വന്നയാളെ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും പിടികൂടി. കുട്ടനാട് കണ്ടങ്കരി ഇരുപത്താറിൽച്ചിറ വീട്ടിൽ റോയ്സ്റ്റണാണ് പിടിയിലായത്. ട്രെയിൻ മാർഗം ഗോവയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തികൊണ്ട് വന്ന 18 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം വെച്ച് പിടികൂടിയത്.
വർഷങ്ങളായി ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് ഭാഗങ്ങളിൽ മദ്യം കടത്തിക്കൊണ്ട് വന്ന് രഹസ്യമായി വിൽപ്പന നടത്തി വന്നയാളാണ് പിടിയിലായതെന്നും വൈക്കം ഭാഗത്ത് കണ്ടെടുത്ത ഗോവൻ വ്യാജമദ്യക്കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
