ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി (30) വിഷ്ണുവില്‍ നിന്ന് 2.600 കിലോ കഞ്ചാവ് പിടികൂടിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപ്പനയ്ക്കായി കഞ്ചാവെത്തിച്ച യുവാവ് പിടിയിൽ. കുന്നത്തുകാല്‍ വണ്ടിത്തടം ജംഗ്ഷനിൽ വച്ചാണ് കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവ് എക്സൈസിന്‍റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി (30) വിഷ്ണുവില്‍ നിന്ന് 2.600 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍ നിന്നെത്തിച്ച കഞ്ചാവ് മലയിന്‍കീഴ് ഭാഗത്തേയ്ക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി വലയിലായത്. വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസ് തീരുമാനം. തുടരന്വേഷണത്തിനായി ഇയാളെ അമരവിള റേഞ്ചിന് കൈമാറി.