കൊടുവള്ളിയില്‍ നിന്നും അടിവാരം, താമരശേരി പ്രദേശങ്ങളില്‍ നല്‍കാനായി പോവുകയായിരുന്ന മജീദിനെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചുങ്കം  പെട്രോള്‍ ബങ്കിന് അടുത്ത് വെച്ചാണ് പിടികൂടിയത്. 

കോഴിക്കോട്: ഏഴ് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍. കൊടുവളളി ആവിലോറ കിഴക്കേനച്ചിപൊയില്‍ മനാസ് എന്ന മജീദി(51) നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്ന് താമരശേരി ഡിവൈഎസ്പി എന്‍ സി സന്തോഷ്, ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്‌ഐ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

കൊടുവള്ളിയില്‍ നിന്നും അടിവാരം, താമരശേരി പ്രദേശങ്ങളില്‍ നല്‍കാനായി പോവുകയായിരുന്ന മജീദിനെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചുങ്കം പെട്രോള്‍ ബങ്കിന് അടുത്ത് വെച്ചാണ് പിടികൂടിയത്. മുന്‍പ് ഇയാളുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നതായും പൊലീസ് പറഞ്ഞു. 

സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, വികെ സുരേഷ്, സിഎച്ച് ഗംഗാധരന്‍, സിപിഒമാരായ ഷാജി, സജേഷ്, ലിനീഷ്, ഷൈജല്‍ തുടങ്ങിയ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു.