മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയിലായി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അലി(47) ആണ് പിടിയിലായത്. 

കല്‍പ്പറ്റ: മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ 2500 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയിലായി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അലി(47) ആണ് പിടിയിലായത്. ബംഗ്ലൂരുവില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന ആഡംബരബസ്സില്‍ നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, മധു, ചൈനി ഖൈനി എന്നിവ പിടികൂടിയത്. മുത്തങ്ങ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്.