കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായി പൊലീസ് പറഞ്ഞു.

കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ കായംകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി പിടിയില്‍. ഓച്ചിറ സ്വദേശി ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓച്ചിറ, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയാണെന്നും ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായും പൊലീസ് പറഞ്ഞു. ജില്ലയിലേയും സമീപ ജില്ലകളിലേയും ക്രിമിനൽ കേസ് പ്രതികളെ നിരീക്ഷിക്കുന്നതിനിടെയാണ് പൊലീസിന് ഇയാളെ കഞ്ചാവുമായി പിടികൂടാന്‍ സാധിച്ചത്. 

Read More:പാലാരിവട്ടത്ത് വന്‍ ലഹരിവേട്ട, 24.4 ഗ്രാം എംഡിഎംഎയും 37.10 ഗ്രാം കഞ്ചാവുമായി 7 യുവാക്കളെ പൊലീസ് പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം