ഭാര്യയുമായുള്ള പ്രശ്നത്തില്‍ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
തൃശ്ശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ലോറി ഡ്രൈവറായ തലശ്ശേരി സ്വദേശിയായ യുവാവാണ് തൃശ്ശൂരിലെ ഒല്ലൂരില്‍ റെയില്‍വേ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്റ്റേഷന്‍ മാസ്റ്ററുടെയും പൊലീസിന്‍റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തു.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്‍റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. ഭാര്യയുമായുള്ള പ്രശ്നത്തില്‍ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് പാളത്തില്‍ തലവച്ചു കിടക്കുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഉടനെ തന്നെ പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചു.
പൊലീസ് ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തി യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ തൊഴിലുടമയെ വിളിച്ച് വരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കളിക്കുന്നതിനിടെ മാവില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വീടിന് സമീപത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്ത് 13 കാരന്‍ സൂരജ് ആണ് മരിച്ചത്. കഴിഞ്ഞിവസം വൈകിട്ട് വീടിനടുത്തുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് സംഭവം. മാവില്‍ കെട്ടിയിട്ട കയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു.
മാവിന്‍റെ മുകളില്‍ കയറി കളിക്കുന്ന സമയത്ത് സൂരജ് താഴേക്ക് വീഴുകയും കയര്‍ കഴുത്തില്‍ കുരുങ്ങുകയുമായിരുന്നു.സൂരജിനെ അപ്പോൾ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സൂരജ് അപകടത്തില്‍പ്പെട്ടതുകണ്ട് രക്ഷിക്കാനെത്തിയ മുത്തശിക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാണിക്യപുരം സെന്‍റ് തെരേസാസ് സ്കൂളിലെ വിദ്യാര്‍ത്ഥി ആണ് സൂരജ്.
