ചുങ്കത്തറ സ്വദേശി ശാന്തകുമാരിയെ വെട്ടിയ ശേഷം അഷറഫാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതക ശ്രമവും ആത്മഹത്യ ശ്രമവും ഉണ്ടായത്

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ മധ്യവയസ്കയായ കാമുകിയെ വെട്ടി പരിക്കേൽപിച്ച ശേഷം വൃദ്ധനായ കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു. ചുങ്കത്തറ സ്വദേശി ശാന്തകുമാരിയെ വെട്ടിയ ശേഷം അഷറഫാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതക ശ്രമവും ആത്മഹത്യ ശ്രമവും ഉണ്ടായത്.

സംഭവത്തെ കുറിച്ച് സമീപവാസികള്‍ പറയുന്നത് ഇങ്ങനെ: അറുപതുകാരനായ അഷറഫും നാൽപ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ദേഹോപദ്രവം ഏൽപിച്ചു തുടങ്ങിയതോടെ ശാന്തകുമാരി അഷറഫുമായി അകന്നു. വീണ്ടും ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെ ശാന്തകുമാരി ഇന്നലെ എടക്കര പൊലീസിൽ അഷറഫിനെതിരെ പരാതി നൽകി‌യിരുന്നു. ഈ വിരോധത്തിലാണ് അഷറഫ് ശാന്തുകുമാരിയെ ആക്രമിച്ചത്.

പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിൽ കയറിയാണ് അഷറഫ് ശാന്തകുമാരിയെ വെട്ടിയത്. പിന്നാലെ അവിടെ നിന്ന് ഓടി രക്ഷപെട്ട അഷറഫിനെ സമീപത്തെ റമ്പര്‍ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ശാന്തകുമാരി അവിവാഹിതയുമാണ്. കഴുത്തിന് ഉൾപ്പെടെ വെട്ടേറ്റ ശാന്തകുമാരിയും വിഷം കഴിച്ച് അവശനിലയിലായ അഷറഫും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ പ്രകാശ്-രമണി ദമ്പതികളുടെ മകന്‍ നിഖില്‍ (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളേംകുന്നില്‍ ബാലന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ ബബിത (22) എന്നിവരെ സുല്‍ത്താന്‍ബത്തേരി നഗരപ്രാന്തത്തിലുള്ള സ്വകാര്യ ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളായ യുവതിയും യുവാവും മണിച്ചിറയിലെ സ്വകാര്യ റെസിഡന്റ്‌സിയിലെത്തി മുറിയെടുത്തതെന്ന് പറയുന്നു. 

ഇന്ന് ഏറെ നേരമായിട്ടും ഇരുവരെയും മുറിക്ക് പുറത്തേക്ക് കാണാത്തത് കാരണം ഹോംസ്‌റ്റേ അധികൃതരെത്തി വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബത്തേരി പോലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുറിയിലെ ഫാനിന് സമീപമുള്ള ഹുക്കില്‍ ബന്ധിച്ച പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങിയത്. മുന്‍പ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന പ്രകാശന്‍ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നാട്ടില്‍ തന്നെ സാധാരണ തൊഴിലുകളിലേര്‍പ്പെട്ടുവരികയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്ന ബബിതക്ക് നിലവില്‍ ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. പോലീസ് നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി. 

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു, ഇരുവരും വെവ്വേറെ വിവാഹിതർ, അനാഥയായ കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ

പരോളിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ഒരു കിലോ കഞ്ചാവുമായി അറസ്റ്റിൽ