വഴി യാത്രക്കാർ വിവരം അറിയച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം: എറണാകുളം ആലുവ ചൊവ്വരയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മറയൂർ സ്വദേശി മുപ്പത്തിനാലുകാരനായ ശരത്താണ് മരിച്ചത്.
വഴി യാത്രക്കാർ വിവരം അറിയച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ മുതൽ ശരത്തിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ആലുവ ഫെഡറൽ ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച ശരത്ത്.
