കോഴിക്കോട്: റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊടുവള്ളി മാനിപുരം മെയ്യാരുകണ്ടി എം.കെ. ബിഷാര്‍(ഷാനു) ആണ് പിടിയിലായത്. പുതുപ്പാടി മലപുറത്തായിരുന്നു സംഭവം.

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നിലൂടെ വന്ന ഇയാൾ കണ്ണ് പൊത്തിപ്പിടിച്ച് മിണ്ടരുതെന്ന് പറയുകയും ശരീരത്തില്‍ കയറിപ്പിടിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഷാനുവിനെ കീഴ്‌പ്പെടുത്തിയത്. ഇതുവഴി വന്ന താമരശേരി പൊലീസ് ഷാനുവിനെ  കസ്റ്റഡിയിലെടുത്തു.  യുവതിയുടെ പരാതിയില്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോഴും ഇയാൾ പൊലീസിനെയും യുവതിയെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു