ഒരു മേൽവിലാസം ചോദിച്ചു. മാല പിടിച്ചു പറിക്കാൻ ശ്രമിച്ചപ്പോള്‍ ബീനയോടി നിലത്തുനീണു.അതിന് ശേഷമാണ് മോഷ്ടാവ് വീണ്ടുമെത്തി രണ്ടരപവൻ മാല പിടിച്ചു പറിച്ചുകൊണ്ടുപോയത്

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂരില്‍ സ്ത്രീയുടെ സ്കൂട്ടറിലെത്തി യുവാവ് സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞു. കുഞ്ഞിനെ സ്കൂളിൽ വിട്ടിട്ട് മടങ്ങിവരുമ്പോഴാണ് മാല പൊട്ടിച്ചത്. നിലത്ത് വീണ സ്ത്രീയുടെ മാലപൊട്ടിച്ചാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. രാവിലെ കുട്ടിയെ സ്കൂളിൽ വിട്ട് മടങ്ങിവരുന്നതിനിടെയാണ് സംഭവം. ആനാവൂർ സ്വദേശി ബീനയുട അടുത്തേക്ക് ഹെൽമെറ്റ് വച്ച് സ്കൂട്ടർ യാത്രക്കാരനെത്തി. ഒരു മേൽവിലാസം ചോദിച്ചു. മാല പിടിച്ചു പറിക്കാൻ ശ്രമിച്ചപ്പോള്‍ ബീനയോടി നിലത്തു വീണു. അതിന് ശേഷമാണ് മോഷ്ടാവ് വീണ്ടുമെത്തി രണ്ടരപവൻ മാല പിടിച്ചു പറിച്ചുകൊണ്ടുപോയത്. സംഭവ സ്ഥലത്ത് സിസിടിവിയുണ്ടായിരുന്നില്ല. സ്കൂട്ടർ യാത്രക്കാരൻ പോയ വഴിയിൽ നിന്നുള്ള സിസിടിവിയിൽ നിന്നും മോഷ്ടാവിൻെറ ചിത്രങ്ങല്‍ മാരായമുട്ടം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മലപ്പുറത്തേത് 2023 ൽ കണ്ടെത്തിയ വൈറസ് വകഭേദം തന്നെ, 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർ

YouTube video player