Asianet News MalayalamAsianet News Malayalam

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വയോധികനെ സെക്യൂരിറ്റി ജീവനക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

തുടർന്ന് എയ്ഡ് പോസ്റ്റ് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ കോളേജിൽ നിന്ന് ഉപേക്ഷിക്കുന്നതടക്കം 160 ഓളം അനാഥരെയാണ് ശാന്തിഭവൻ അഭയം നൽകിയിരുക്കുന്നത്.

Man complaints against medical college security
Author
Alappuzha, First Published Jul 30, 2022, 1:05 AM IST

അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയെ പരിചരിക്കാൻ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ വയോധികനെ സെക്യൂരിറ്റി ജീവനാക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് ശാന്തിഭവൻ ഫിനാൻസ് ട്രസ്റ്റിയും ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി വി ആന്റണിയാണ് പരാതിയുമായി രം​ഗത്തെത്തിയത്. മെഡിക്കൽ കോളേജാശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിനാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന് സംഭവം. ശാന്തി ഭവനിലെ അന്തേവാസികളായ സുരേഷ് വാർഡ് മൂന്നിലും ഡോൺ ബോസ്കോ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിലും ചികിൽസയിലാണ്. ഇവരെ പരിചരിക്കാനാണ് ആന്റണി ആശുപത്രിയിൽ എത്തിയത്.

കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ; രണ്ടുപേർ അറസ്റ്റിൽ

എന്നാൽ പ്രവേശനം നിഷേധിച്ചതിനെ ആന്റണി ചോദ്യം ചെയ്തു. തുടർന്ന് സുരക്ഷ ജീവനക്കാരൻ കൈയേറ്റത്തിന് മുതിരുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യവർഷം ചൊരിയുകയുമായിരുന്നെന്ന് പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് എയ്ഡ് പോസ്റ്റ് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ കോളേജിൽ നിന്ന് ഉപേക്ഷിക്കുന്നതടക്കം 160 ഓളം അനാഥരെയാണ് ശാന്തിഭവൻ അഭയം നൽകിയിരുക്കുന്നത്. 

അപകടത്തിൽപ്പെട്ട വാഹനത്തിൽ 50 ലക്ഷം രൂപയുടെ പാൻമസാല; പ്രതികൾ ഓടി രക്ഷപ്പെട്ടു

 

തൃശൂര്‍: തൃശൂരിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് 50 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി. മതിലകം സി കെ വളവിൽ പുലർച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയിൽ നിന്നാണ് പാൻമസാല കണ്ടെത്തിയത്. പ്രതികൾ ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മതിലകം സി.കെ.വളവിൽ ദേശീയ പാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞായിരുന്നു അപകടം. അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്ന വർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം മതിലകം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ലക്ഷ കണക്കിന് രൂപയുടെ പാൻമസാല കണ്ടെത്തിയത്‌. വാഹനത്തിന്‍റെ മുകളിൽ 11 ചാക്ക് പഞ്ചസാരയും, 21 ചാക്ക് അരിയും നിരത്തിയ ശേഷം അതിനടിയിലായിട്ടാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്. നൂറിലധികം ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 

പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻമസാലയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനാണ് പാൻമസാല കൊണ്ടു പോയതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടെതാണ് മിനിലോറി. വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്ന് വാഹന ഉടമ പറയുന്നു. രക്ഷപ്പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

Follow Us:
Download App:
  • android
  • ios