വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് രാത്രിയായിട്ടും മധുസൂദനന്‍  വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ പൊലിസിൽ പരാതി നൽകിയിരുന്നു. 

ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിനു സമീപം തോട്ടില്‍ ഒരു പുരുഷന്‍റെ ജഡം പൊങ്ങി. മൃതദേഹം മണ്ണഞ്ചേരി സ്വദേശി മധുസൂദനൻ (56)ന്‍റേത് ആണെന്ന് പോലിസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് രാത്രിയായിട്ടും മധുസൂദനന്‍ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ പൊലിസിൽ പരാതി നൽകിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാൾ തോട്ടിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.