അരീപറമ്പിലെ ക്ഷേത്രോത്സവമായി ബന്ധപെട്ട്  പരിപാടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേയ്ക്ക് മടങ്ങവേ  വൈറ്റിലയിൽ നിന്നും അലപ്പുഴയിലേയ്ക്ക് പോയ ഓട്ടോ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. 

ചേർത്തല: ദേശീയപാതയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ രോഹിണി നിവാസിൽ സുകുമാരന്‍റെ മകൻ ശ്രീകുമാർ(43) ആണ് മരിച്ചത്. ചേർത്തല റയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ നാല് മണിയ്ക്കാണ് അപകടം. ഗന്ധർവ്വ പാട്ട് കലാകാരനാണ് ശ്രീകുമാർ. അരീപറമ്പിലെ ക്ഷേത്രോത്സവമായി ബന്ധപെട്ട് പരിപാടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേയ്ക്ക് മടങ്ങവേ വൈറ്റിലയിൽ നിന്നും അലപ്പുഴയിലേയ്ക്ക് പോയ ഓട്ടോ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവസ്ഥലത്ത് വച്ചുതന്നെ ശ്രീകുമാർ മരിച്ചു. ചേർത്തല ഫയർഫോഴ്സ് എത്തിയാണ് താലൂക്കാശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റിയത്. അരമണിക്കൂറോളം ദേശീയ പാതയിൽ റോഡ്‌ ഗതാഗതം തടസപ്പെട്ടു. താലൂക്കാശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് രണ്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ജനതാദൾ (എസ്) ചേർത്തല മണ്ഡലം സെക്രട്ടിറികൂടിയാണ് ശ്രീകുമാർ.