വഴുതന വായനാംകുന്ന് കോളനി  പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കിടെയാണ് തൊഴിലുറപ്പ് പണിക്കാര്‍ക്കെതിരെ കടന്നൽ കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്.  

പൊഴുതന: വയനാട് പൊഴുതനയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊഴുതന തേവണ സ്വദേശി ബീരാനാണ് മരിച്ചത്. കടന്നലിന്‍റെ കുത്തേറ്റ് പരിക്കേറ്റ് പതിനെട്ടോളം തൊഴിലാളികൾ ചികിത്സയിലാണ്. വഴുതന വായനാംകുന്ന് കോളനി പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കിടെയാണ് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. പരിക്കേറ്റ മറ്റ് തൊഴിലാളികളെ വൈത്തിരി താലൂക് ആശുപത്രിയിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്

അതേസമയം കർണാടക ചെക്ക് പോസ്റ്റിനടുത്തുള്ള ബാവലി പുഴയിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അനധികൃതമായി വീട്ടിത്തടി കടത്താൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പിന്‍റെ പിടിയിലാകുമെന്ന് കണ്ട് യുവാവ് പുഴയിൽ ചാടുകയായിരുന്നു. കർണാടക സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കർണാടക വനംവകുപ്പ് വീട്ടി തടികൾ പിടികൂടിയത്. തടികൾ കടത്താൻ ഉപയോഗിച്ച മിനിലോറിയിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ വനം വകുപ്പ് പിടികൂടിയിരുന്നു. കർണാടക സ്വദേശി ഷാദിദ്, കാസർഗോഡ് സ്വദേശി അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.

Read More : വയനാട് വീണ്ടും കടുവയുടെ ആക്രമണം, ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു