ഗുരുതരമായി പരിക്കേറ്റ ഹബീബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്: വീടുപണിക്കിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂർ കളരിയിൽ കുഞ്ഞാലിക്കാന്‍റെ മകൻ ഹബീബ് (35) ആണ് മരിച്ചത്. വീടിന്‍റെ കോണ്‍ക്രീറ്റ് പണിക്കിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഹബീബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.