നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിക്കുകയായിരുന്നു.

അരൂർ: ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. എടത്വാ കുന്തിരിക്കൽ പോസ്റ്റിൽ തോട്ടത്തിൽ വർഗ്ഗീസ് ഐസക്ക് (24) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. എറണാകുളം വൈറ്റിലയിലെ ജെ പി കൺസ്ട്രക്ഷന്‍ കമ്പിനിയിലേക്കുള്ള യാത്രമധ്യേ എരമല്ലൂരില്‍ വച്ചായിരുന്നു അപകടം.

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയുടെ ഒരു വശത്ത് ലോറിയുടെ അഗ്രഭാഗം കുത്തിക്കയറിയിരുന്നു. തലയോട്ടിക്ക് ഏറ്റ ക്ഷതമാണ് മരണം കാരണം. ഓട്ടോറിക്ഷ തൊഴിലാളികള്‍ യുവാവിനെ നെട്ടൂര്‍ ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.