ചേര്‍ത്തല: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികന്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡ് മായിത്തറ കുടിലിങ്കൽ കോളനിയിൽ കുമാരന്‍റെ മകൻ വിദ്യാധരൻ (48) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് മരിച് വിദ്യാധരന്‍. 

ഇന്ന് വൈകിട്ട് അഞ്ചോടെ ചേർത്തല ശ്രീനാരായണ കോളേജിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാധരനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷച്ചിരിക്കുകയാണ്. ഭാര്യ:പുഷ്പവല്ലി, മാതാവ്:അമ്മിണി