മാന്നാർ: ഗൃഹനാഥൻ ഷോക്കേറ്റു മരിച്ച നിലയിൽ. കുരട്ടിശ്ശേരി തുരുത്തിയിൽ കീഴക്കേതിൽ വീട്ടിൽ ഓമനക്കുട്ടൻ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച (ഇന്ന്) രാവിലെ ഏഴരയോടെയാണ് സംഭവം. വീടിനു മുൻവശത്തെ പശു തൊഴുത്തിൽ ഷീറ്റ് വലിച്ചുകെട്ടുന്നതിനിടയിൽ ഷോക്കേറ്റത്. ഉടൻ തന്നെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.