Asianet News MalayalamAsianet News Malayalam

കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

man died falling from building
Author
Kozhikode, First Published Jan 25, 2019, 9:03 PM IST

കോഴിക്കോട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഒളവണ്ണ തൊണ്ടി ലക്കടവ് തറയിൽ പരേതനായ ശ്രീധരന്‍റെ മകൻ സുന്ദരൻ (40) ആണ് മരിച്ചത്. പന്തീരാങ്കാവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീഴുകയായിരുന്നു.മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പ്രിൻസി. അമ്മ: സാവിത്രി.  മകൻ: പ്രണവ് ( നല്ലളം യു.പി.സ്കൂൾ, ആറാം ക്ലാസ്സ് വിദ്യാർത്ഥി.

Follow Us:
Download App:
  • android
  • ios